Kiratha ashtakam
Thapincha neelabha kaleebaraya Pinchavatamsaya mahesvaraya Bhaktapriyayamara pujitaya Kirata rupaya namasivaya || 1 || Trayemayayarthi vinasanaya Trailokyanathaya dayaparaya Yogendra chittambuja samsthitaya Kirata rupaya namasivaya || 2 || Samastalokotbava karanaya Bhavabdi potaya bhayapahaya Bhutesvaraya akhila bhutitaya Kirata rupaya namasivaya || 3 || Mahanu bhavaya mahabhujaya Mahee paritraya samuddidaya Chorari dushta graha nasanaya Kirata rupaya namasivaya || 4 || Kalyanadaya amala vigrahaya Jnanasvarupaya gunalayaya Vikhyata veeraya visaradhaya Kirata rupaya namasivaya || 5 || Apara dukharnava navikaya Kshipra prasadaya varapradaya Veeraya nana muni seevitaya Kirata rupaya namasivaya || 6 || Kodhanda banacchurika virajata Karayatehe vairikulantakaya Bhaktarti handree, paradeevataya kirata rupaya namsivaya || 7 || Adhyanta heenaya niramayaya Sarvatmanee kanmasha nasanaya Tapatrayam vyadhi bhishagvaraya Kirata rupaya namasivaya || 8 ||
കിരാത അഷ്ടകം
താപിഞ്ഛ നീലാഭ കളേബരായ
പിഞ്ഛാവതംസായ മഹേശ്വരായ
ഭക്തപ്രിയായാമര പൂജിതായ
കിരാത രൂപായ നമഃശിവായ|| 1 ||
ത്രയീമയായാർത്തി വിനാശനായ
ത്രൈലോക്യനാഥായ ദയാപരായ
യോഗീന്ദ്ര ചിത്താംബുജ സംസ്ഥിതായ
കിരാത രൂപായ നമഃശിവായ|| 2 ||
സമസ്ത ലോകോത്ഭവ കാരണായ
ഭവാബ്ധിപോതായ ഭയാപഹായ
ഭൂതേശ്വരായാഖില ഭൂതിദായ
കിരാത രൂപായ നമഃശിവായ|| 3 ||
മഹാനുഭാവായ മഹാഭുജായ
മഹീപരിത്രാണ സമുദ്യതായ
ചോരാദിദുഷ്ടഗ്രഹ നാശനായ
കിരാത രൂപായ നമഃശിവായ|| 4 ||
കല്യാണദായാമല വിഗ്രഹായ
ജ്ഞാനസ്വരൂപായ ഗുണാലയായ
വിഖ്യാത വീരായ വിശാരദായ
കിരാത രൂപായ നമഃശിവായ|| 5 ||
അപാരദുഃഖാർണ്ണവ നാവികായ
ക്ഷിപ്രപ്രസാദായ വരപ്രദായ
വീരായ നാനമുനി സേവിതായ
കിരാത രൂപായ നമഃശിവായ|| 6 ||
കോദണ്ഡ ബാണച്ഛുരികാ വിരാജത്
കരായതേ വൈരികുലാന്തകായ
ഭക്താർത്തി ഹന്ത്രേ പരദേവതായൈ
കിരാത രൂപായ നമഃശിവായ|| 7 ||
ആദ്യന്ത ഹീനായ നിരാമയായ
സർവ്വാത്മനേ കന്മഷനാശനായ
താപത്രയ വ്യാധി ഭിഷഗ്വരായ
കിരാത രൂപായ നമഃശിവായ|| 8 ||
KESHADHIPADHA VARNANA
Peeli chernu villangum pon thirumudi thozhunea Phalathil minum nalla thilakam kai thozhunea Vilinea vellum nalla chilikal thozhunea Allithaarotha nethra yugavum kai thozhunea Chandranodatha charu thirumugham thozhunea Chandrikayea jayicha smithavum kai thozhunea Kannadiyea vellunna kgandkal thozhunea Kundalangalum nalla ghalavum kai thozhunea Marraathu villakuna mallakal thozhunea Kaaroothu thirumeyum ghalabahvum thozhunea Nalla churikka chernna vallathu kai thozhunea Villium sharavum chernoridam kai thozhunea Neela poonchelayum pon kanchiyum thozhunea Vaalum thongalum cherumaraketum thozhunea Thrithudagalum muttum kanam kallum thozhunea Pol tharrinotha padha yugavum kai thozhunea Peshalangalakum pon chilambugal thozhunea Keshadi padhantham pon udal kandu thozhunea Chaattatta balusery kotayaikal kudi konda Vettaikorumakanea veendum kai thozhunea
കേശാദിപാദ വർണന
പീലി ചേർന്നു വിളങ്ങും പൊൻതിരുമുടി തൊഴുന്നേൻ
ഫാലത്തിൽ മിന്നും നല്ല തിലകം കൈതൊഴുന്നേൻ
വില്ലിനെ വെല്ലും നല്ലചില്ലികൾ തൊഴുന്നേൻ
അല്ലിത്താരൊത്ത നേത്രയുഗവും കൈതൊഴുന്നേൻ
ചന്ദ്രനോടൊത്ത ചാരുതിരുമുഖം തൊഴുന്നേൻ
ചന്ദ്രികയെജ്ജയിച്ച സ്മിതവും കൈ തൊഴുന്നേൻ
കണ്ണാടിയെ വെല്ലുന്ന ഗണ്ഡങ്ങൾ തൊഴുന്നേൻ
കുണ്ഡലങ്ങളും നല്ല ഗളവും കൈതൊഴുന്നേൻ
മാറത്തുവിളങ്ങുന്ന മാലകൾ തൊഴുന്നേൻ
കാറൊത്ത തിരുമെയ്യും കളഭവും തൊഴുന്നേൻ
നല്ലചുരികചേർന്ന വലത്തുകൈ തൊഴുന്നേൻ
വില്ലും ശരവും ചേർന്നോരിടം കൈയും തൊഴുന്നേൻ
നീല പൂഞ്ചേലയും പൊൻകാഞ്ചിയും തൊഴുന്നേൻ
വാലും തൊങ്ങലും ചേരുമരക്കെട്ടും തൊഴുന്നേൻ
തൃത്തുടകളും മുട്ടും മുഴങ്കാലും തൊഴുന്നേൻ
പൊൽത്താരിന്നൊത്ത പാദയുഗവും കൈതൊഴുന്നേൻ
പേശലങ്ങളാകും പൊൻചിലമ്പുകൾ തൊഴുന്നേൻ
കേശാദി പാദാന്തം പൊന്നുടൽ കണ്ടു തൊഴുന്നേൻ
ചട്ടറ്റബാലുശ്ശേരിക്കോട്ടയക്കൽക്കുടികൊണ്ട
വേട്ടയ്ക്കൊരുമകനേ വീണ്ടും കൈതൊഴുന്നേൻ